Wednesday, November 14, 2012


വൃദ്ധസദനം
=================
വൃദ്ധസദനത്തില്‍ അഥിതിയായി
ഏത്തപ്പെടുന്ന മാതാപിതാക്കള്‍ .

ചുവര്‍ നഷ്‌ടമായ പഴയചിത്രം -
കണക്കെ ;
മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്നു 

കുഞ്ഞു പിറക്കുന്ന നിമിഷം മുതല്‍ 
തന്‍ രക്തത്തെ പാലാക്കി 
പോറ്റി വളര്‍ത്തുന്നു .

തന്‍കാലില്‍ നിലക്കാറാകുമ്പോള്‍
മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന-
മാതാപിതാക്കള്‍ 

കാലത്തിന്‍  കനലുകളില്‍
എരിയുന്ന രണ്ടാത്മാക്കള്‍ .

സ്വപ്‌നങ്ങള്‍ നിശബ്ദ്-
നൊമ്പരമാകുന്ന 
വൃദ്ധസദനത്തില്‍ കിടന്നു
പുകയുന്നു 

ഇത്തരം മനുഷ്യചെയ്തികളെ 
പരിഹസിക്കപ്പെടണം....

മക്കളെ നാളെ  നിങ്ങള്‍ക്കും 
വന്നിടും ഈ കാലം 

വൃദ്ധസദനം
Like ·  ·  · Share · Delete

No comments:

Post a Comment