Wednesday, November 14, 2012


               കാലങ്ങള്‍ 
==================

തിരിച്ചു നടക്കാറില്ല
കാലങ്ങള്‍
പിന്നിട്ട  പാതകളിലേക്ക്
തിരിഞ്ഞു നോക്കാറുമില്ല 
കാത്തു നില്‍ക്കാറില്ല 
ജീവിതപ്പാതയില്‍ ഒന്നില്‍ -
നിന്നുമിഴകളായി
വേര്‍പിരിയുമ്പോഴും
സങ്കടപ്പെടാറില്ല.
ശൂന്യമാം ചിന്തകളെ 
മറച്ചു വച്ചു
മാര്‍ഗ്ഗതടസങ്ങളെ  തട്ടിയെറിഞ്ഞു 
മുന്നോട്ട്‌.
എങ്ങും നിശ്ചലമാകാതെ 
പുഴകളെയും മലകളെയും
കീറി മുറിച്ചു കുതിച്ചും ;
എന്നില്‍  
നിന്നുമെന്നിലേക്കൊടുങ്ങാന്‍ 
കാലങ്ങള്‍
Like ·  ·  · Share · Delete

No comments:

Post a Comment