Wednesday, June 6, 2012


                       ഒറ്റപ്പെടല്‍
                  ============

മോഹഭംഗങ്ങളുടെയേകാന്തതയില്‍
തേങ്ങലുകള്‍ പേമാരിയായെന്‍
ഹൃത്തടത്തില്‍...

ഒറ്റപ്പെടലില്‍ നീറുമീ നൊമ്പരങ്ങള്‍
ഒപ്പുവാനെന്തേ നീ
വന്നിടാത്തൂ...

നീയൊന്നു വന്നെന്നരികിലെങ്കില്‍
ഈ വേദനയിലേതു യാതനയും
ഞാന്‍ സഹിയ്ക്കാം...

എന്റെ ജ്വാലകള്‍ കെട്ടടക്കാം
നിന്‍റെ നയനങ്ങളെന്റെ മേല്‍
പതിഞ്ഞുവെങ്കില്‍...

ഇന്നെന്റെ തെന്നലായൊന്നു വന്ന്
അടര്‍ന്നു വീഴുമീ മിഴിനീര്‍മണികള്‍
നീയൊന്നൊപ്പിയെങ്കില്‍...

നിന്‍റെ സാമിപ്യമില്ലയെങ്കില്‍
എന്നുള്ളിലെരിയുമീയഗ്നി ഗോളം
ദിക്കറിയാതെ ദാഹിച്ചലഞ്ഞീടും..

ഒറ്റപ്പെടല്‍
 ·  ·  · Share · Delete

No comments:

Post a Comment