സുന്ദര പുലര്‍കാല വേളയില്‍
സ്വപ്നമാം സഖി വന്നെന്‍
കണ്ണുകളെ തഴുകി നീ...
നിന്‍ തൂവല്‍ കൈകളാല്‍ പിടിയ്ച്ചെന്നെ ഉണര്‍ത്തി
സ്വര്‍ഗ്ഗമാം താഴ്വരയിലേക്കെന്നെ
കൂട്ടികൊണ്ടുപോയ്
മഞ്ഞുത്തുള്ളികള്‍ കൊണ്ടlലങ്കരിതമായ പുല്ചെടികള്‍
മന്ദ സ്മിതത്തോടെ ഞങ്ങളെ വരവേറ്റു
ഉദിയ്ച്ചുയുരുന്ന സൂര്യകിരണങ്ങള്‍
മെല്ലെ തഴുകിയെന്നെ....
ആ നിര്‍വൃതിയില്‍ ലയിക്കവേ..
പക്ഷികളുടെ കളകളാരവം കേട്ടു ഞാന്‍
കണ്ണുകള്‍ മെല്ലെ തുറക്കവേ.....
No comments:
Post a Comment