ബാല്യകാലം
==================
ഒരിക്കലും തിരികെ വരില്ലാ..
യെന്നറിയാമെങ്കിലും
വെറുതെ മോഹിക്കുന്നു
എന്‍ ബാല്യകാലം.
തുമ്പിതന്‍ പുറകെ ഓടിയും
അമ്മതന്‍ പുറകെ..
ഒരു കുഞ്ഞു കുറുമ്പിയായ്..
നടന്നതും.
അനുജനുമായ് കുറുമ്പു..
കാട്ടിയും..
അച്ഛന്‍റെ പൊന്നോമന..
മകളായ് കുറുമ്പു കാട്ടിയും.
വ്യാമോഹങ്ങള്‍ ഇല്ല...
പരിഭവങ്ങള്‍ മാത്രം
തിരിച്ചു കിട്ടിയെങ്കില്‍.....
ബാല്യകാലം
ശേഷിച്ച കുറുമ്പുകള്‍...
കൂടി കാട്ടാമായിരുന്നു.
ഒരിക്കലും കിട്ടാത്ത ബാല്യ...
കാലത്തിനായ്...
വ്യാമോഹിക്കുന്നു...
എന്‍ മനം
=================
ബാല്യകാലം
No comments:
Post a Comment