എന്‍റെ മാത്രം ഏട്ടത്തി
~~~~~~~~~~~~~~~~~
ഇരുട്ടു നിറഞ്ഞ വഴികളില്‍ അലഞ്ഞിരുന്ന
എന്നാത്മാവിനെ വെളിച്ചമാം
ഈ അക്ഷര ലോകത്തേയ്ക്കു ആനയിച്ചു-
കൊണ്ടു വന്ന എന്‍ ഏട്ടത്തി
കറുത്ത മനം തേങ്ങിയപ്പോള്‍-
ഇളം കാറ്റായ് വന്ന എന്‍ ഏട്ടത്തി
പാപ സ്മരണയിലാണ്ടെന്നെ ഗംഗ പോല്‍
തഴുകിയ എന്‍ ഏട്ടത്തി
ഇവിടെ ഈ പച്ചപ്പില്‍ ഞാന്‍ മോഹിയ്ച്ചു
വന്നെന്‍റെ താളില്‍ ഒരു കവിതയാകന്‍
എങ്കിലും എത്തിയില്ല എന്‍ സോദരി
No comments:
Post a Comment