എന്തിനീ പിണക്കം
===============
മനസെന്ന കടലാസില്‍....
മറഞ്ഞിരിക്കും ഭാവനയാല്‍...
എന്തൊക്കെയോയെഴുതണം...
എന്നക്ഷികള്‍ നിറയുന്നു...
എന്‍ മാനസം പിടയുന്നു...
ഞാനെന്നെത്തന്നെ ഭയക്കുന്നു...
സ്നേഹം തുളുമ്പുമീ മനതാരില്‍...
ഞാനറിയാതെന്നിലേയ്ക്ക് ...
കടന്നു വന്ന തിരിനാളം...
പതിയെപ്പതിയെ മങ്ങുന്നു...
തമസിന്റെയാഴങ്ങളിലേക്കെന്നെ...
ഞാനറിയാതെ തള്ളുന്നു...
No comments:
Post a Comment