Wednesday, May 9, 2012


          നല്ല  മനസ്സ്
         ---------------------------
മഴയെ പ്രണയിച്ചിരുന്ന  ഞാനും എന്റെ സുഹൃത്തും
മഴയായിരുന്നു ഞങ്ങളുടെ ഇഷ്ടവിഷയം
മഴയെ പറ്റി സംസാരിയ്ക്കുമ്പോള്‍
ഞങ്ങള്‍ രണ്ടാളും വാചാലരാകും
ഇടെയിലെപ്പോഴോ എന്റെ സുഹൃത്ത്‌ പറഞ്ഞു
നാം മഴയുടെ സൗന്ദര്യം ആസ്വദിയ്ക്കുന്നു
മഴയുടെ പ്രണയത്താല്‍ വിഷമിയ്ക്കുന്ന
കിളികളെ പറ്റി ആരും ചിന്തിയ്ക്കുന്നില്ല
മഴയില്‍ തണുത്തു വിറയ്ച്ചു
ഒരു മരത്തില്‍ നിന്നു മറ്റൊരു 
മരത്തിലേയ്ക്ക്  ചേക്കേറുന്ന  പാവം കിളികള്‍....
ശരിയ്ക്കും എന്‍റെ സുഹൃത്തിന്‍റെ മനസിനെ
അപ്പോഴാണ്  മനസിലായെത്
എത്രെയോ നല്ല മനസ്സാണ്  എന്‍റെ സുഹൃത്തിന്‍റെ

No comments:

Post a Comment