Saturday, May 12, 2012


         സഫലമാകാത്ത പ്രണയം
    =========================

ഒന്നിയ്ച്ചുള്ള ജീവിതയാത്രയില്‍..
വെറുമൊരു സൌന്ദര്യപിണക്കം..
വ്യത്യസ്തമായ വഴികളിലേക്ക് നീങ്ങി നാം.
എന്നിലെ മൌന സന്ദേശങ്ങള്‍..
നിന്നില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ല.

കണ്ണൊന്ന്‌ നിറയുമ്പോള്‍..
മനസ്സൊന്നു വിങ്ങുമ്പോള്‍......
സാരമില്ല  എന്നു തലോടിയ...
കൈകള്‍ എന്നില്‍ നിന്നകന്നു

വേദനിയ്ക്കുന്ന  മുഖവുമായുള്ള നിന്റെ നോട്ടം
എന്നില്‍ വേദനയുടെ  നൊമ്പരം പടര്‍ത്തി
നാം രണ്ടു പേരും ഇത്രവണ്ണം സ്നേഹിയ്ച്ചിട്ടും
പരസ്പരം അറിയാന്‍ കഴിഞ്ഞില്ല

ഹേമന്തങ്ങളില്‍ മായുകയും
മറയുകയും ചെയ്യപ്പെട്ട........
വിടരാതെ പോയ പ്രണയത്തിനു പ്രണാമം

No comments:

Post a Comment