Tuesday, September 27, 2016

ഭ്രാന്തന്‍മാരുടെ ലോകം
=======================
മനുഷ്യനിലെ തിരിച്ചറിവും ബോധവും
അലിയിച്ചുകളയുന്നുവോ കാലം.
മതത്തിന്‍റെയും ദൈവത്തിന്റെയും
പുറകെനടന്നു മുഴുഭ്രാന്തന്‍മാരായി മാറിയോ മനുഷ്യര്‍?

കാമഭ്രാന്തന്‍ ചെകുത്താനായി
കാല്‍ചങ്ങല പൊട്ടിച്ചെറിഞ്ഞു
ഞെരിച്ചപല്ലുമായി,
തീകോരിയിട്ട ശിരസ്സാല്‍
പ്രായംമറന്നുപ്പോലും സുഖം കണ്ടെത്തുന്നു.
നിസംഗതയോടെ നിനക്കുമുന്നില്‍
അലമുറയിടുന്ന ഹൃദയവുമായി
നില്‍ക്കുന്ന സ്ത്രീയെ കടിച്ചുതുപ്പുമ്പോള്‍
ആ നിലവിളിയില്‍ നിന്‍റെ പെറ്റമ്മയുടെപ്രതിധ്വനിയുണ്ട്.
മനുഷ്യാ!!!
മണ്ണിലലിയത്തതൊന്നും -
ഈ പ്രപഞ്ചത്തിലില്ല,
നിന്‍റെ കര്‍മ്മത്തിന്‍ കനലില്‍ചവിട്ടി
സ്വയമെരിയും കണ്ണീര്‍പ്പന്തമായി
നീയുമൊരുന്നാള്‍........
Like
Comment
Comments
Deepa T Mohan
Write a comment...
CM Ravi നന്നായി വിവരിച്ചു കഴുകന്മാരെ.... ഭ്രാന്തന്മാരുടെ സ്വന്തം നാടായി കേരളവും മലയാളി മനസ്സുകളും ...!
മയക്കുമരുന്ന് കഴിച്ച മനുഷ്യനെ മയക്കുവെടി വെച്ച് കൊല്ലേണ്ടുന്ന കാലം....! ഇവിടുത്തെ മയക്കു മരുന്ന് ഉപയോഗ സ്വാതന്ത്ര്യത്തിനായി പ്രകടനവും സമ്മേളനവും നടത്തുന്ന പുത്തൻ തലമുറ കൊണ്ടാടുന്ന മയക്കു മരുന്നില്ലാതെ ഇവരൊന്നും ഇതൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല !!!
Deepa T Mohan madyam, mayakku marunnu manushya bodhathe nasippikkunnu
Ashy Nair മാനുഫാക്ച്ചറിങ് ഡേറ്റും, എക്സ് പയറി ഡേറ്റും ഇല്ലാതെ പോയി നമ്മുടെ നിയമങ്ങൾക്ക്...
കാലഹരണപ്പെട്ട നിയമങ്ങൾ കത്തിച്ചു കളഞ്ഞു പുതിയവ സൃഷിക്കപ്പെടണം...
എന്നാലേ മനുഷ്യൻ ആയി ജീവിക്കാൻ പറ്റു... അല്ലെങ്കിൽ മൃഗം ആണ് മനുഷ്യന്റെ കോലം കെട്ടിയ വെറും മൃഗം....See more
Deepa T Mohan sariyanu parenjathu
Abdulvahid Na മുഴു ഭ്രാന്തന്മാരാക്കുന്ന
പ്രവണതകൾ
അടിച്ചേൽക്കുന്നതും ...See more
Sajeela Owhal nalla ezuyutha....
Lalu Sasidharan Don't consider as abusive pic

No comments:

Post a Comment