Tuesday, September 27, 2016

മദര്‍ തെരേസ
===========
മാതൃസ്നേഹത്തിന്‍റെ
മോഹനവിഗ്രഹമായി 
സേവനതല്പരയായി
മാനവ കുലത്തിന്റെ
മനം കവര്‍ന്നൊരമ്മ
അശരണരായ മാനവര്‍ക്ക്
സാന്ത്വനസ്വനമായി
അന്ത്യശ്വാസംവരെയും
അത്താണിയായി
അനാഥര്‍ക്ക് .
കുഷ്ടരോഗത്താല്‍ പിടയുന്ന
രോഗികളെ തന്‍
കരത്താല്‍ വാരിപ്പുണര്‍ --
ന്നൈശ്വര്യ ജ്യോതിസ്സ്
മനുഷ്യനന്മയെ മാനിച്ച
പ്രവാചക
ഇന്ത്യതന്‍ മൂന്നാം നോബല്‍
സമ്മാന ജേത്രി
സെപ്റ്റംബറില്‍ അസ്തമിച്ച
വിനയത്തിന്‍റെ മൂര്‍ത്തിമത്
ഭാവമാം സ്ത്രീരത്നം
കരുണയുടെ മഹാപ്രതീകമായ
വിശുദ്ധക്ക് അര്‍പ്പിച്ചിടാം
പ്രണാമം
Like
Comment
Comments
Deepa T Mohan
Write a comment...
Johnson Kottarathil നമ്മുടെ ജീവിതകാലത്ത് ജീവിച്ച ഏക വിശുദ്ധ...
ഒരമ്മ ജനമനസ്സിൽ ശോഭയോടെ വിളങ്ങുന്നുവെങ്കിൽ അത് ഈ കാരുണ്യം ദീപം മാത്രം..,,
വിശുദ്ധ ഗണത്തിലേക്ക് ഈ സ്വർഗ്ഗീയ സ്നേഹം.കൂടി ...
Deepa T Mohan athe..thanks
Ashy Nair ദൈവം എന്നാ മഹാ സങ്കല്പത്തിന്റെ കിളി വാതിലിൽ കൂടിയുള്ള നോട്ടത്തിന്റെ കണ്ടുപിടുത്തം ആകും ഒരു പക്ഷെ ഈ 'അമ്മ.
സ്നേഹത്തിന്റെ മഴ ചൊരിഞ്ഞു ആരാലും തഴയപ്പെട്ട,വെറുക്കപ്പെട്ട പാവങ്ങളുടെ അമ്മയായി...
ഓരോ ജന്മത്തിനും ഓരോ ലക്ഷ്യം ഉണ്ടെന്ന് നമ്മളെ ഓർമപ്പെടുത്തുന്നു ഈ ...See more
Deepa T Mohan അതെ ...നന്ദി
Abi P Jhon Mother Theresa. .she was very much simple as an one year child can understand her..she was that much transparent. .that was her quality..In these decade how many are there..just hypocrisy..trying to cheat other person by mouth..no activity..
Deepa T Mohan so true..thanks
Deepa T Mohan Thanks

No comments:

Post a Comment