പുഴ
പുഴ
========
പുഴക്കരയിലിരുന്നാണ് പണ്ടൊക്കെ
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയതും
കവിതകളെഴുതി തീര്‍ത്തതും
നാടിന് തന്നെ അഭിമാനമായ്
ഹരിതാഭമായി ഒഴുകിയ പുഴ
എല്ലാവരാലും സ്നേഹിക്കപ്പെടുകയും
ഇഷ്ടപ്പെടുകയും ചെയ്ത ഞങ്ങളുടെ പുഴ
പ്രഭാതത്തില്‍ സൂര്യകിരണങ്ങളാല്‍
പ്രതിഫലിക്കുന്ന ജലോപരിതലം
രാത്രിയില്‍ ചന്ദ്രമനോഹാരിതയാല്‍
സ്ഫടികം പോലെ തിളങ്ങും
എന്നാല്‍ ഇന്നു ചരിത്രം മാറി
മണല്‍ മാഫിയകളുടെ വിഹാര -
രംഗങ്ങളാല്‍ സംഭരണ ശേഷി
കുറയുന്ന പുഴ
വ്യവസായശാലകള്‍ ഒഴുക്കിവിടുന്ന
മാലിന്യങ്ങളും ,ജനങ്ങള്‍-
വലിച്ചെറിയുന്ന ചപ്പു ചവറാലും
മലിനീകരണമായ പുഴ
അധികൃതരുടെ കണ്‍തുറന്നു
ചൂഷണം തടഞ്ഞു
സ്വപ്നങ്ങളെ സഫലീകരിച്ചു കൊണ്ട്
ഒഴുകുമോ പുഴ വീണ്ടും സ്വച്ഛമായി

========
പുഴക്കരയിലിരുന്നാണ് പണ്ടൊക്കെ
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയതും
കവിതകളെഴുതി തീര്‍ത്തതും
നാടിന് തന്നെ അഭിമാനമായ്
ഹരിതാഭമായി ഒഴുകിയ പുഴ
എല്ലാവരാലും സ്നേഹിക്കപ്പെടുകയും
ഇഷ്ടപ്പെടുകയും ചെയ്ത ഞങ്ങളുടെ പുഴ
പ്രഭാതത്തില്‍ സൂര്യകിരണങ്ങളാല്‍
പ്രതിഫലിക്കുന്ന ജലോപരിതലം
രാത്രിയില്‍ ചന്ദ്രമനോഹാരിതയാല്‍
സ്ഫടികം പോലെ തിളങ്ങും
എന്നാല്‍ ഇന്നു ചരിത്രം മാറി
മണല്‍ മാഫിയകളുടെ വിഹാര -
രംഗങ്ങളാല്‍ സംഭരണ ശേഷി
കുറയുന്ന പുഴ
വ്യവസായശാലകള്‍ ഒഴുക്കിവിടുന്ന
മാലിന്യങ്ങളും ,ജനങ്ങള്‍-
വലിച്ചെറിയുന്ന ചപ്പു ചവറാലും
മലിനീകരണമായ പുഴ
അധികൃതരുടെ കണ്‍തുറന്നു
ചൂഷണം തടഞ്ഞു
സ്വപ്നങ്ങളെ സഫലീകരിച്ചു കൊണ്ട്
ഒഴുകുമോ പുഴ വീണ്ടും സ്വച്ഛമായി

പുഴ
No comments:
Post a Comment