നിനയ്ക്കാത്ത സ്വപ്നം
നിനയ്ക്കാത്ത സ്വപ്നം
=================
ഒന്നിനോടും ഒരിക്കലും
ഉപമിക്കാനാവാത്ത
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്
അണിയിച്ചൊരുക്കിയ
വലയത്തില്‍പ്പെട്ടു
ഒരേ ആകൃതിയിലുള്ള
മേഘശകലങ്ങളായി
അലിയുമൊരു മധുകണമായ്
നാമൊഴുകി .
ശൂന്യമാം മനസ്സില്‍
കുത്തിനിറച്ച വികാരങ്ങളില്‍
ആവാഹിച്ച നമ്മുടെ
വിചാരങ്ങള്‍ നിറഞ്ഞ
ഗ്രീഷ്മത്തിന്‍ തലോടലിനാല്‍
നാം പോലും അറിയാതെ
നമ്മളെ പ്രണയിച്ച പ്രണയം
എത്തിപ്പെടുന്നൊരു
വിജനവും വന്യവുമായൊരു
മൌനമെന്ന പാതയില്‍
രാവും പകലും വേര്‍തിരച്ചറിയാന്‍
ആവാതെ നാം കുഴങ്ങി
അടുക്കിവച്ച മോഹപ്പാളികളാല്‍
തണുത്തുറഞ്ഞ ചുമരും നമ്മളും
നീയേകിയ കുളിരില്‍ എന്‍ ചൂട്
ശമിപ്പിച്ചപ്പോള്‍ സ്വയം മറന്ന നാം
മറ്റൊരു സ്മൃതിയിലെ പൊന്‍നാളം
മായാതെ മനസ്സില്‍ നിറഞ്ഞു
നില്‍ക്കുവാന്‍ ഏറെ മോഹിച്ചു
ഒരോര്‍മ്മ തുണ്ടു പൊട്ടിച്ചു
ഒരായിരം ഇലഞ്ഞികളില്‍
പൂക്കളായി വിരിഞ്ഞ നിലാവില്‍
ആയിരം നക്ഷത്രകുഞ്ഞുങ്ങള്‍
പെയ്തിറങ്ങുന്ന നിനയ്ക്കാത്ത
സ്വപ്നങ്ങള്‍ക്കായി കാത്തിരിക്കാം

=================
ഒന്നിനോടും ഒരിക്കലും
ഉപമിക്കാനാവാത്ത
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്
അണിയിച്ചൊരുക്കിയ
വലയത്തില്‍പ്പെട്ടു
ഒരേ ആകൃതിയിലുള്ള
മേഘശകലങ്ങളായി
അലിയുമൊരു മധുകണമായ്
നാമൊഴുകി .
ശൂന്യമാം മനസ്സില്‍
കുത്തിനിറച്ച വികാരങ്ങളില്‍
ആവാഹിച്ച നമ്മുടെ
വിചാരങ്ങള്‍ നിറഞ്ഞ
ഗ്രീഷ്മത്തിന്‍ തലോടലിനാല്‍
നാം പോലും അറിയാതെ
നമ്മളെ പ്രണയിച്ച പ്രണയം
എത്തിപ്പെടുന്നൊരു
വിജനവും വന്യവുമായൊരു
മൌനമെന്ന പാതയില്‍
രാവും പകലും വേര്‍തിരച്ചറിയാന്‍
ആവാതെ നാം കുഴങ്ങി
അടുക്കിവച്ച മോഹപ്പാളികളാല്‍
തണുത്തുറഞ്ഞ ചുമരും നമ്മളും
നീയേകിയ കുളിരില്‍ എന്‍ ചൂട്
ശമിപ്പിച്ചപ്പോള്‍ സ്വയം മറന്ന നാം
മറ്റൊരു സ്മൃതിയിലെ പൊന്‍നാളം
മായാതെ മനസ്സില്‍ നിറഞ്ഞു
നില്‍ക്കുവാന്‍ ഏറെ മോഹിച്ചു
ഒരോര്‍മ്മ തുണ്ടു പൊട്ടിച്ചു
ഒരായിരം ഇലഞ്ഞികളില്‍
പൂക്കളായി വിരിഞ്ഞ നിലാവില്‍
ആയിരം നക്ഷത്രകുഞ്ഞുങ്ങള്‍
പെയ്തിറങ്ങുന്ന നിനയ്ക്കാത്ത
സ്വപ്നങ്ങള്‍ക്കായി കാത്തിരിക്കാം

നിനയ്ക്കാത്ത സ്വപ്നം
No comments:
Post a Comment