Tuesday, November 12, 2013

അച്ഛന്‍

November 6, 2013 at 9:54pm
അച്ഛന്‍
======
അറിയാതെ എന്‍റെ കണ്ണുകള്‍
ഈറനണിഞ്ഞു ;
അച്ഛനോടൊപ്പം കൈപിടിച്ചു
നടന്ന ആ വഴികള്‍
അടര്‍ന്നു വീണ കണ്ണുനീര്‍തുള്ളികളെ
നിയന്ത്രിക്കാന്‍ കഴിയുന്നില്ല
അറിയാതെ വീണ്ടും അങ്ങോട്ടേക്ക് നോക്കി
പറക്കമുറ്റാത്ത സ്വപ്നങ്ങള്‍ വെന്തുവെണ്ണീറായ
തെക്കേപ്പറമ്പ് ;
എന്‍റെ വിളി അച്ഛന്‍ കേട്ടെന്നു തോന്നുന്നു
അരികിലേക്ക്  എന്നെ മാടിവിളിച്ചു
അച്ഛന്‍റെ ശബ്ദം കാതുകളില്‍ മുഴങ്ങിയപ്പോഴാണ്
സ്വപ്നത്തില്‍ നിന്നും  ഞെട്ടിയുണര്‍ന്നതു
എന്‍റെ മനസ്സു അച്ചന്‍റെ സാമിപ്യത്തിനും ധൈര്യത്തിനുമായി
കൊതിച്ചു
മനസ്സിന്  നിര്‍വൃതിയടഞ്ഞ ആ സാമീപ്യം.
അല്‍പ്പ നേരമെങ്കിലും അച്ഛാ എന്ന് വിളിക്കാന്‍
അവസരം പകര്‍ന്നു നല്‍കിയ സ്വപ്നമേ
നിന്നോട് ഞാന്‍  കടപ്പെട്ടിരിക്കുന്നു .
മനസ്സിന്‍റെ ഭിത്തിയില്‍ കോറിയിട്ടു
ഒരിക്കലും മരിക്കാത്ത അച്ഛന്റെ
ഓര്‍മ്മകള്‍

അച്ഛന്‍
അച്ഛന്‍

No comments:

Post a Comment