Friday, October 25, 2013

പ്രവാസം

November 28, 2012 at 4:43pm
പ്രവാസം
=========
ചൂടുപൊള്ളിക്കുന്ന  മരുഭൂമിയില്‍പ്പെട്ടു
ഉഴലുന്ന  ജന്മങ്ങള്‍ക്ക് പങ്കുവയ്ക്കാന്‍
കഥകളുണ്ട്  വേദനയുണ്ട് .....
വിയര്‍പ്പ് മുത്തമിട്ടുറങ്ങുന്ന രാത്രികളില്‍
വിരഹത്തിന്‍റ് നോവുണ്ട് ആകുലതകളുണ്ട്....
വീടിന്‍റെ ചൂരു മണക്കുന്ന കത്തുകള്‍ ,
കൂടണയാനുള്ള മോഹം തൊട്ടുണര്‍ത്താനുണ്ട്
പക്ഷേ;
കാശിന്റെ കനം നോക്കുന്ന ബന്ധുക്കള്‍
ആവശ്യങ്ങളുടെ നീളുന്ന നാള്‍വഴി പട്ടിക 
പാതിമുറിഞ്ഞ പാതിരാസ്വപ്നങ്ങള്‍ക്ക്
നെടുവീര്‍പ്പിന്റെ തിലോദകം 
പ്രവാസിക്ക് പറയാന്‍ ഏറെയുണ്ട് 
കേള്‍ക്കാന്‍ ആരുമില്ല 

1 comment: