മണ്ണിനെ പ്രണയിച്ച മഴ
മണ്ണിനെ പ്രണയിച്ച മഴ
=================
നിശതന്‍ മാറില്‍ നിശാഗന്ധി പൂത്തു
വിണ്ണിന്‍ ചാരില്‍ മഴ മേഘങ്ങള്‍ വിടര്‍ന്നു.
മഴയിനാല്‍ കുതിര്‍ന്ന മണ്ണിനെ കണ്ടു ഞാന്‍
കോരിത്തരിച്ചെന്നു നിശാഗന്ധി.
ഒന്നായി തീര്‍ന്ന നിന്‍ മാറിടത്തില്‍
പൊള്ളുന്നു തുള്ളികള്‍ കണ്ടു നില്‍പ്പൂ
ക്ഷണികമീ സൌഹൃദത്തുള്ളികളാല്‍
നശ്വരമീ വേദന പ്രണയിനിക്കായി
മിണ്ടാതെ വന്നു നീ കണികകളാല്‍
പറയാതെ പോയി നീ എങ്ങനെയോ
മണ്ണിന്‍റെ വേദന കണ്ടു നില്‍പ്പൂ
ചതിയനായി മാറിയില്ലേ മഴത്തുള്ളികളേ........
മണ്ണിന്‍റെ കൂടെ ഞാന്‍ കാത്തുനില്‍പ്പൂ
മണ്ണിനെ കാംക്ഷിക്കും നേരത്തിനായി
മണ്ണിനെ പ്രണയിച്ച മഴ
=================
നിശതന്‍ മാറില്‍ നിശാഗന്ധി പൂത്തു
വിണ്ണിന്‍ ചാരില്‍ മഴ മേഘങ്ങള്‍ വിടര്‍ന്നു.
മഴയിനാല്‍ കുതിര്‍ന്ന മണ്ണിനെ കണ്ടു ഞാന്‍
കോരിത്തരിച്ചെന്നു നിശാഗന്ധി.
ഒന്നായി തീര്‍ന്ന നിന്‍ മാറിടത്തില്‍
പൊള്ളുന്നു തുള്ളികള്‍ കണ്ടു നില്‍പ്പൂ
ക്ഷണികമീ സൌഹൃദത്തുള്ളികളാല്‍
നശ്വരമീ വേദന പ്രണയിനിക്കായി
മിണ്ടാതെ വന്നു നീ കണികകളാല്‍
പറയാതെ പോയി നീ എങ്ങനെയോ
മണ്ണിന്‍റെ വേദന കണ്ടു നില്‍പ്പൂ
ചതിയനായി മാറിയില്ലേ മഴത്തുള്ളികളേ........
മണ്ണിന്‍റെ കൂടെ ഞാന്‍ കാത്തുനില്‍പ്പൂ
മണ്ണിനെ കാംക്ഷിക്കും നേരത്തിനായി
മണ്ണിനെ പ്രണയിച്ച മഴ
No comments:
Post a Comment