Saturday, September 21, 2013

ഓര്‍മ്മയിലെ ഓണം

September 14, 2013 at 9:43pm
 ഓര്‍മ്മയിലെ ഓണം
===============
ജീവിതയാത്രക്ക് അന്ത്യമായി
ഇന്നു ഞാനെന്‍ തറവാട്ട് മുറ്റത്തിരുപ്പൂ .
ആവണീമാസത്തില്‍
പൂവിളികളുമായി ഓണമെത്തുമ്പോള്‍
ഓണത്തുമ്പികള്‍ പാറിനടന്നു
ചെത്തിയും ചെമ്പരത്തിയും
കോളാമ്പിയും നന്ദ്യാര്‍ വട്ടവും
മുല്ലയും മുക്കുറ്റിയും
മത്സരിച്ചഴകേറ്റും
ഇട്ടൊരാ പൂക്കളത്തിനു-
ആയിരം മഴവില്ലിന്‍ നിറമഴക്
അന്നു കൂട്ടരോടൊത്താടിയ -
തിരുവാതിരച്ചുവടൂകള്‍
ഇന്നും കണ്ണുകളില്‍ .
അമ്മ വറത്തു കോരിയ
ഉപ്പേരി തിന്നുവാനിന്നു മോഹം .
തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു
പഴം പപ്പടം ഉപ്പേരികളും
പരിപ്പു സാമ്പാര്‍ മോരു കറിയും
അടപ്രധമനും എല്ലാം ചേര്‍ന്നൊരു
ഓണ സദ്യയുംപങ്കിട്ടു
കഴിച്ചൊരാ ഓണക്കാലം
ഓണത്തല്ലും വള്ളം കളിയും-
ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും
ഓണത്തപ്പനു കാഴ്ചകളായി
ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ
മനസ്സു മനസ്സിലാക്കി
ടി വി ചാനലുകള്‍ സിനിമയും
പാട്ടും സമൃദ്ധമാക്കി
നന്മയുടെ ഓണംകേരളത്തിന്‍
സ്വന്തം ദേശിയോത്സവം

ഓര്‍മ്മയിലെ ഓണം
ഓര്‍മ്മയിലെ ഓണം

No comments:

Post a Comment