പ്രതീക്ഷ
പ്രതീക്ഷ
******************
നാവില്‍ കുറിക്കുന്ന ആദ്യാക്ഷരങ്ങളാല്‍
വാക്കുകളായി എന്‍ തൂലികത്തുമ്പില്‍
വീണു നടനമാടി .
മനസ്സില്‍ നിറഞ്ഞ ഭാവങ്ങള്‍
പുതു കവിതകളാല്‍ പുനര്‍ജനിക്കുമെങ്കിലെന്‍
സ്വപ്നം ധന്യമായി .
ആ സ്വപ്നത്തില്‍ നീയറിയാതെ
നിന്നിലേക്ക് അലിഞ്ഞൊരാ തണുപ്പില്‍
തല ചായ്ച്ചുറങ്ങിയതും .
ചോര നിറഞ്ഞ നിന്‍ ഹൃദയത്തെ
പ്രണയിച്ചു, പരിണയിച്ചതും .
ആകുലതകള്‍ നിറഞ്ഞ നിന്‍
കവിള്‍ത്തടത്തിലെ വിയര്‍പ്പുകണങ്ങള്‍
വിറയാര്‍ന്നോരെന്‍ ചുണ്ടുകളാല്‍ ഒപ്പിയെടുത്തതും ,
നമുക്കായി പെയ്തിറങ്ങിയ സ്വപ്നശിശിരത്തില്‍ -
ഒരു നേര്‍രേഖയിലൂടൊഴുകി
നിലയില്ലാക്കയത്തിലേക്കു മുങ്ങാങ്കുഴിയിട്ടു.
മറവിയുടെ ആഴങ്ങളില്‍
മുളച്ചു പൊന്തിയ ആ വസന്തത്തില്‍
ഓരോ ഋതുക്കളായ് മറയുമ്പോഴും
ഒന്നിച്ചൊരു മഴയായി പെയ്ത്
ഒഴുകി നാം അദൃശ്യമായി മാറിയൊരെന്‍ -
ഓര്‍മകള്‍ വിതുമ്പുന്നു .
തേന്‍പേറും സ്വപ്‌നങ്ങളില്‍ നിറഞ്ഞ -
പ്രഭാവലയത്തില്‍ എന്‍ മനം
തപം ചെയ്തിരിപ്പൂ
നിന്നുടെ പ്രഭയേറ്റുണരുവാനും -
കാത്തിരിപ്പൂ ആ നിമിഷങ്ങല്‍ക്കായി .
പ്രതീക്ഷ
******************
നാവില്‍ കുറിക്കുന്ന ആദ്യാക്ഷരങ്ങളാല്‍
വാക്കുകളായി എന്‍ തൂലികത്തുമ്പില്‍
വീണു നടനമാടി .
മനസ്സില്‍ നിറഞ്ഞ ഭാവങ്ങള്‍
പുതു കവിതകളാല്‍ പുനര്‍ജനിക്കുമെങ്കിലെന്‍
സ്വപ്നം ധന്യമായി .
ആ സ്വപ്നത്തില്‍ നീയറിയാതെ
നിന്നിലേക്ക് അലിഞ്ഞൊരാ തണുപ്പില്‍
തല ചായ്ച്ചുറങ്ങിയതും .
ചോര നിറഞ്ഞ നിന്‍ ഹൃദയത്തെ
പ്രണയിച്ചു, പരിണയിച്ചതും .
ആകുലതകള്‍ നിറഞ്ഞ നിന്‍
കവിള്‍ത്തടത്തിലെ വിയര്‍പ്പുകണങ്ങള്‍
വിറയാര്‍ന്നോരെന്‍ ചുണ്ടുകളാല്‍ ഒപ്പിയെടുത്തതും ,
നമുക്കായി പെയ്തിറങ്ങിയ സ്വപ്നശിശിരത്തില്‍ -
ഒരു നേര്‍രേഖയിലൂടൊഴുകി
നിലയില്ലാക്കയത്തിലേക്കു മുങ്ങാങ്കുഴിയിട്ടു.
മറവിയുടെ ആഴങ്ങളില്‍
മുളച്ചു പൊന്തിയ ആ വസന്തത്തില്‍
ഓരോ ഋതുക്കളായ് മറയുമ്പോഴും
ഒന്നിച്ചൊരു മഴയായി പെയ്ത്
ഒഴുകി നാം അദൃശ്യമായി മാറിയൊരെന്‍ -
ഓര്‍മകള്‍ വിതുമ്പുന്നു .
തേന്‍പേറും സ്വപ്‌നങ്ങളില്‍ നിറഞ്ഞ -
പ്രഭാവലയത്തില്‍ എന്‍ മനം
തപം ചെയ്തിരിപ്പൂ
നിന്നുടെ പ്രഭയേറ്റുണരുവാനും -
കാത്തിരിപ്പൂ ആ നിമിഷങ്ങല്‍ക്കായി .
പ്രതീക്ഷ
No comments:
Post a Comment