പ്രണയമഴ 
=========
പ്രവഹിച്ചു
കൊണ്ടേയിരിക്കുന്നു
മഴത്തുള്ളികളുടെ
നനുത്ത -
നാദംപോലെ
സിരകളിലേക്ക്
ഇറ്റുവീഴുന്ന
പ്രണയം 

സ്വപ്നങ്ങളുടെ 
നിശ്വാസ കാറ്റേറ്റ്
നിന്‍ മാറില്‍
മുഖം ചേർത്ത്മയങ്ങാൻ
എത്ര കൊതിച്ചു പോയ്‌
വരണ്ടുങ്ങിയ പ്രണയ-
സരോവരതീരങ്ങളില്‍
വിണ്ടു കീറിയോ
നമ്മുടെ പ്രണയം
അഗ്നിയില്‍ വീണൊരു
പ്രാണിയെപ്പോലെ
മനം പൊള്ളിയടരുന്നു
ചുവന്നു തുടുത്ത കവിളാകെ
നിന്‍ കരസ്പര്‍ശനത്തിനായി 
വല്ലാതെ ദാഹിക്കുന്നു 
നിന്നെത്തേടി അലഞ്ഞെന്‍
രാവുകള്‍
നിദ്രാവിഹീനങ്ങളായി  
നിന്നെ തേടിയുള്ള യാത്രകളില്‍ 
വേഷങ്ങള്‍ ഒന്നൊന്നായി 
അഴിച്ചു വച്ച് 
പ്രണയിച്ചു കൊണ്ടേയിരിക്കും  

പ്രണയമഴ
1Like ·  ·  · Promote ·